Web Desk

വൈക്കം

December 24, 2020, 7:36 pm

സികെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് മന്ത്രി പി തിലോത്തമന്

Janayugom Online

സ്വാതന്ത്ര്യ സമര സേനാനിയും വൈക്കത്തെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന സികെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് മന്ത്രി പി തിലോത്തമന്. കോവിഡ് മഹാമാരിയുടെ ദുരന്തകാലത്ത് സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും പാവപ്പെട്ട ആളുകള്‍ക്ക് ആശ്വാസകരമായ പദ്ധതി നടപ്പാക്കിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് നേതൃത്വം നല്‍കിയ മന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തിന് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. 

25000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സികെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളളത്. ജനുവരി അവസാന വാരത്തില്‍ വൈക്കത്ത് നടക്കുന്ന ചടങ്ങില്‍വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും.

Eng­lish sum­ma­ry: CK vish­wanathan memo­r­i­al award to min­is­ter p Thilothaman
You may also like this video: