പൗരത്വ നിയമഭേദഗതി പ്രക്ഷോഭം; ആറ് വർഷം മുൻപ് മരിച്ചയാൾക്കും നോട്ടീസ് അയച്ച് യുപി പൊലീസ്

Posted on January 03, 2020, 12:38 pm
10 secs

ഫിറോസാബാദ്: പൗരത്വനിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രക്ഷോഭത്തെ തുടർന്നുണ്ടായി സംഘർഷത്തിൽ പൊലീസ് വെടിവെയ്പ്പിലും മറ്റുമായി 21 പേരാണ് കൊല്ലപ്പെട്ടത്. പ്രതികാര നടപടിയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ ഫിറോസാബാദ് പൊലീസ് 200 പേര്‍ക്ക് നോട്ടീസയച്ചിരുന്നു. എന്നാൽ ആറു വർഷം മുൻപ് മരിച്ച ആള്‍ക്കും നോട്ടീസ് ആയച്ചിരിക്കുകയാണ് യുപി പൊലീസ്.

ആറു വര്‍ഷം മുമ്പ് 94-ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. കൂടാതെ 90 ഉം 93 വയസുള്ള രണ്ട് പേര്‍ക്കും യുപി പോലീസ് നോട്ടീസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. ന്യൂമോണിയ ബാധിച്ച്‌ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും ലഭിച്ചു പോലീസിന്റെ നോട്ടീസ്. ഫിറോസാബാദിലെ ഒരു കോളേജ് സ്ഥാപകന്‍ കൂടിയായ അന്‍സാര്‍ ഹുസ്സൈന്‍ പോലീസുകാര്‍ ഉള്‍പ്പെട്ട പ്രദേശത്തെ സമാധാന സമിതിയിലെ അംഗമാണ്.

ഈ രണ്ട് വയോധികരോടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് നോട്ടീസ് ലഭിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതൊരു പിശകാണെന്നും തിരുത്തുമെന്നുമാണ് യുപി പൊലീസിന്റെ മറുപടി.

Eng­lish Sum­ma­ry: In clam­p­down after vio­lence UP police send notices to dead man

you may also like this video;