19 April 2024, Friday

Related news

October 15, 2023
June 2, 2023
February 19, 2023
November 21, 2022
October 13, 2022
August 30, 2022
July 24, 2022
July 23, 2022
June 27, 2022
March 27, 2022

തെരുവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്: സംഭവം പട്ടാമ്പി പൊലീസ് സ്‌റ്റേഷന് മുമ്പില്‍

Janayugom Webdesk
പാലക്കാട്
August 30, 2022 1:10 pm

പട്ടാമ്പി(പാലക്കാട്): നടുറോഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. പട്ടാമ്പിയിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളും ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ് തമ്മില്‍ ഏറ്റുമുട്ടിയത്. പട്ടാമ്പി പൊലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം.

ഒരുവര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞദിവസത്തെ കൂട്ടത്തല്ല്. പ്ലസ്ടു വിദ്യാര്‍ത്ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു.

സംഭവം കണ്ട് തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ എത്തിയതിനാല്‍ സംഘര്‍ഷം നീണ്ടുനിന്നില്ല. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുവെച്ചു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

Eng­lish Sum­ma­ry: clash between school stu­dents in pattambi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.