കാക്കിയിട്ടതോടെ നടന്മാരുടെ സ്വഭാവം മാറി

Web Desk
Posted on February 08, 2018, 11:05 am

ബംഗളുരു .കാക്കിയിട്ടതോടെ നടന്മാരുടെ സ്വഭാവം മാറി..,ബിടെക്  ഷൂട്ടിംഗ് സൈറ്റിൽ പിന്നെ നടന്നത്.ആസിഫ് അലി നായകനാകുന്ന ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കയ്യാങ്കളി. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ നായിക അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ക്കൊക്കെ മര്‍ദനമേറ്റു. ഇതോടെ ബിടെകിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചു.

കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രീകരണത്തിന് ഉണ്ടായിരുന്നത്. ഇതില്‍ കുറച്ചു പേര്‍ പോലീസ് വേഷത്തിലുമായിരുന്നു. ലാത്തി കയ്യില്‍ കിട്ടിയതോടെ ഇവര്‍ യഥാര്‍ത്ഥ പോലീസായി അഭിനയിച്ചതാണ് കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. ലാത്തിചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ ആസിഫുള്‍പ്പെടെയുള്ള താരങ്ങള്‍ക്കെല്ലാം അടി കിട്ടി.

അന്യഭാഷക്കാരായ ആര്‍ട്ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെയും വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ശകാരിക്കുകയും ചെയ്തു.

ഇതോടെ പ്രകോപിതരായ സംഘം ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് യഥാര്‍ത്ഥ പോലീസ് ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തത്.