October 1, 2023 Sunday

Related news

September 25, 2023
June 21, 2023
December 14, 2022
December 14, 2022
December 6, 2022
December 6, 2022
December 6, 2022
December 6, 2022
December 1, 2022
December 1, 2022

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു: സംഘര്‍ഷം തുടരുന്നു, 30 പൊലീസുകാര്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
November 27, 2022 8:35 pm
  • കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സമരാനുകൂലികള്‍ നടത്തുന്ന സംഘര്‍ഷം അക്രമാസക്തമായി
  • സമരാനുകൂലികള്‍ പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു.
  • 30 പൊലീസുകാര്‍ക്ക് പരിക്കേറ്റു
  • സമരം ശക്തമായതിനെത്തുടര്‍ന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിലെ പൊലിസുകാരെക്കൂടി സ്ഥലത്തെത്തിച്ചു

പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവരാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു സമരാനുകൂലികള്‍ എത്തിയത്. സമരാനുകൂലികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ ആക്രമിക്കുകയും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റതായുമാണ് വിവരം.

ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.

സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു.

Eng­lish Sum­ma­ry: protest at vizhin­jam police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.