Web Desk

തിരുവനന്തപുരം

January 20, 2021, 6:14 pm

ജോസഫ് ഗ്രൂപ്പില്‍ പോര് ശക്തമാകുന്നു; നിയമസഭാ സീറ്റുകള്‍ക്കായി കലഹം

Janayugom Online

കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗത്തില്‍ ) ഗ്രൂപ്പ് പോര് ശ്കതമാകുന്നു . സ്ഥാനാര്‍ത്ഥിത്വനായി പിടിവലി. നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജോസഫ് വിഭാഗത്തിന് യുഡിഎഫ് എത്ര സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെങ്കിലും സീറ്റിനായി പോര് മുറുകുന്നു. ഇതു കൂടാതെ പാര്‍ട്ടി ഭാരവാഹികളുടെ കാര്യത്തിലും തീരുമാനം ഒന്നും ആകാത്ത സാഹചര്യത്തിലും ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പമുള്ളവരുടെ പ്രതിഷേധവും ശക്തമാണ്.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ മികച്ച നേട്ടവും ജോസഫ് വിഭാഗത്തെ അമ്പരപ്പിലാക്കിയിട്ടുണ്ട്. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനൊപ്പം ഒരു വിഭാഗവും, മന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം മറ്റൊരു വിഭാഗവുമായി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായിരിക്കുന്നു. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സിച്ച സീറ്റുകള്‍ എല്ലാം വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം.

എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു വാക്കും നല്‍കിയിട്ടില്ല. മാണി ഗ്രൂപ്പ് വിജയിച്ച മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ തന്നെ നിരവധിപേര്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ വിപ്പ് ലംഘിച്ച കാര്യം കിടപ്പുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് കൊടുത്ത വിപ്പ് ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത പി. ജെ ജോസഫിനും, മോന്‍സ് ജോസഫിനുമെതിരേയാണ് . ഇത്തരമൊരു സാഹചര്യത്തില്‍ ജോസഫിനും, മോന്‍സിനെ അയോഗ്യരാക്കിയാല്‍ ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല. അതായത് ഈ നിയമസഭാ തെര‍ഞ്ഞെടുപ്പിലും, 2026ലെ തെരഞ്ഞെടുപ്പിലും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബഹിഷ്കരിക്കുന്നതാണ് നല്ലതെന്ന് മോന്‍സ് ജോസഫ് പി.ജെയോട് പറഞ്ഞെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന്‍റെയും, ജോയി ഏബ്രഹാമിന്‍രെയും വാക്കുകള്‍ കേട്ട് രാജ്യസഭാ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതാണ് ഇത്തരമൊരു സാഹചര്യത്തില്‍ എത്തപ്പെട്ടത്. മോന്‍സ് ജോസഫിനെ ഒഴിവാക്കി മുന്‍എംപി വക്കച്ചന്‍ മറ്റത്തിന്‍റെ വീട്ടില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

തന്നെ ഒഴിവാക്കി ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ മോന്‍സ് ജോസഫിനുള്ള അമര്‍ഷം അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളോട് പറയുകയും ചെയ്തു, സീറ്റ് മോഹിച്ച് എത്തിയ പലരും ഇപ്പോള്‍ ത്രിശങ്കുവിലാണ്. തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് എന്നീസീറ്റുകള്‍ ജോസഫ് വിഭാഗത്തിന് കൊടുത്താല്‍മതിയെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തോടുള്ള നിര്‍ദ്ദേശം. തിരുവല്ല, പാല, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ ‚ഇരിങ്ങാലക്കുട,ചങ്ങനാശേരി തുടങ്ങി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച സീറ്റുകളിലെല്ലാം നിരവധി പേരാണ് കണ്ണും നട്ടിരിക്കുന്നത്. ഇതിനിടിയില്‍ ജോസഫ് ഗ്രൂപ്പില്‍ ലയിച്ച പഴയ ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനും, യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരിനും സീറ്റില്ലാത്ത അവസ്ഥയാണ്. സീറ്റ് മോഹിച്ച് ജോസ് വിഭാഗത്തില്‍ നിന്നും ജോസഫിനൊപ്പം ചേക്കേറിയ ആരെയും തൃപ്തിപ്പെടുത്തി സീറ്റ് കൊടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ഇതിനിടയില്‍ ഫെബ്രുവരി 10നകം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരത്തോട് പഴയ കേരള കോണ്‍ഗ്രസ് ( ജെ) പുനരൂജ്ജീവിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാന കമ്മിററി വിളിച്ചു കൂട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. അതിനു മുന്നോടിയായി ജോസ് കെ മാണിക്കെതിരായുള്ള ചിഹ്ന തര്‍ക്കത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്മാറും. പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ചെയര്‍മാനും, ലീഡറും പി.ജെ ജോസഫും, മോന്‍സ് ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമാകും. ഫ്രാന്‍സിസ് ജോര്‍ജിനെ രണ്ടാമനക്കാനായിരുന്നു പി ജെ ജോസഫിന് താല്‍പര്യം ‚എന്നാല്‍ ജോയ് ഏബ്രഹമും കൂട്ടരും മോന്‍സിനൊപ്പമാണ്. ജോയ് ഏബ്രഹാം സെക്രട്ടറിജനറലാകും, പാലാ സീറ്റ് പ്രതീക്ഷിച്ചാണ് ജോയ് ഏബ്രഹം ജോസിനെ വിട്ട് ജോസഫിനൊപ്പം കൂടിയതും. എന്നാല്‍ സജി മ‍ഞ്ഞകടമ്പന്‍ സീറ്റിനായി സജീവമായി രംഗത്തുണ്ടു താനും, പാല ഇല്ലെങ്കില്‍ ഏറ്റുമാനൂര്‍ മതിയെന്ന നിലപാടിലാണ് മഞ്ഞകടമ്പനും. ജോസഫ് രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ 25 ജനറല്‍ സെക്രട്ടറിമാരായിരിക്കും, നാല് വൈസ് ചെയര്‍മാന്‍മാരും, മാണി ഗ്രൂപ്പില്‍ നിന്നുംവന്നതോമസ് ഉണ്ണിയാടന്‍ പ്രിന്‍സ് തോമസ് ലൂക്കോസ്,ജോസഫ് എംപുതുശേരി, വിക്ടര്‍ ടി തോമസ്, മാത്യു സ്റ്റീഫന്‍ എന്നിവര്‍ക്ക് നിയമഭ സീറ്റിന്‍റെ കാര്യത്തിലും തീരൂമാനമായിട്ടില്ല.

ENGLISH SUMMARY: clash in joseph group for assem­bly seat

YOU MAY ALSO LIKE THIS VIDEO