മദ്യലഹരിയിൽ സംഘർഷം; വയോധികൻ മരിച്ചു

Web Desk
Posted on November 10, 2018, 10:10 am

കല്‍പ്പറ്റ: മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അമ്പലവയലില്‍ വയോധികന്‍ മരിച്ചു. അമ്പലവയൽ  പുറ്റാട് പാണ്ഡംകുന്ന് ചാത്തുവിന്റെ മകൻ ഭാസ്കരൻ (49) ആണ് മരിച്ചത്. ഭാസ്കരനെ മർദ്ദിച്ച പുറ്റാട് ഉള്ളക്കുന്നേൽ ശശാങ്കൻ (62) നെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

നവംബർ അഞ്ചിന് രാത്രി പത്തരയ്ക്ക് മദ്യലഹരിയിൽ ഇരുവരും സംഘർഷത്തിലേർപ്പെടുകയും ശശാങ്കൻ ഭാസ്കരനെ തലക്കടിക്കുകയുമായിരുന്നു. തുടർന്ന് അവശനിലയിലായ ഭാസ്കരനെ ആദ്യം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഭാസ്കരൻ മരണപ്പെടുക യായിരുന്നു. സംഭവ ദിവസം കൊലപാതക ശ്രമത്തിന്  ശശാങ്കനെ പോലീസ് കസ്റ്റഡിയിൽ എടുക്കകയും പിന്നീട് അറസ്റ്റ് ചെയ്യുകയിരുന്നു.