Web Desk

കോയമ്പത്തൂര്‍

March 04, 2021, 9:53 am

അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചു; യുവാവിനെ തല്ലിക്കൊന്നു

Janayugom Online

അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ കൊലപാതകം. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറിനെയാണ്(25) ആനക്കട്ടി റോഡിലെ 52 കാരനായ വെളളിങ്കിരി കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മരണപ്പെട്ട ജയകുമാറും കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുമ്പോഴാണ് സമീപത്തെ താമസ സ്ഥലത്തിരുന്ന് വെളളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. ജയകുമാര്‍ വെളളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചു. ഇത് വെളളിങ്കിരി ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. വെളളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചു. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

ENGLISH SUMMARY: clash over porot­ta man killed youth in coimbatore

YOU MAY ALSO LIKE THIS VIDEO