15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 15, 2025
July 15, 2025
July 10, 2025
July 9, 2025
July 4, 2025
July 2, 2025
July 2, 2025
July 2, 2025
June 29, 2025
June 28, 2025

മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസിനുള്ളില്‍ പടലപ്പിണക്കം : രാജി സന്നദ്ധത അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Janayugom Webdesk
തിരുവനന്തപുരം
September 13, 2024 3:10 pm

വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ രാജി സന്നദ്ധത അറിയിച്ച് കെപിസിസിക്ക് കത്ത് നൽകി.പഞ്ചായത്തിലെ ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചു എന്ന വ്യാജപ്രചരണം നടക്കുന്നതായും ഇതിനുപിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം ആണെന്നും ആരോപിച്ചാണ് രാജി സന്നദ്ധത അറിയിച്ചത് ക്വാറികൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മുള്ളൻകൊല്ലി പഞ്ചായത്തിൽ വലിയ വിവാദമുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷത്തേക്കാൾ ആരോപണം ഉന്നയിക്കുന്നത് പാർട്ടിയിലെ ഒരു വിഭാഗമാണ്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നു എന്നുള്ളതാണ് പ്രസിഡന്റ് പി കെ വിജയൻ ആരോപിക്കുന്നത് അവഹേളനം സഹിച്ച് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്നാണ് കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുള്ളത്. ഡിസിസി ജില്ലാ നേതൃത്വത്തിനും കെപിസിസി രാഷ്ട്രീയകാര്യ സമിതിക്കും രാജി സന്നദ്ധത അറിയിച്ച് പ്രസിഡന്റ് കത്ത് നൽകിയിട്ടുണ്ട്. മുള്ളൻകൊല്ലിയിൽ കോറികൾക്കെതിരായി ജനകീയ സമരം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.