10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 2, 2024
October 1, 2024
October 1, 2024
September 30, 2024
September 27, 2024

മണിപ്പുരിൽ വീണ്ടും സംഘർഷം: അഞ്ച് പേര്‍ കൊ ല്ലപ്പെട്ടു

Janayugom Webdesk
ഇംഫാൽ
September 7, 2024 1:53 pm

മണിപ്പുരിൽ വീണ്ടം സംഘർഷം. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ​ഗിരിബാം ജില്ലയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വംശീയ സംഘട്ടനത്തിൻ്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്ത് വംശീയ സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവസംഘർഷഭരിതമാണ്. വെള്ളിയാഴ്ച ബിഷ്ണുപുരിൽ വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആളുകള്‍ മണിപ്പുർ റൈഫിൾസിൻ്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചിരുന്നു.
എന്നാല്‍ സുരക്ഷാസേന ശ്രമം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.