Web Desk

കോഴിക്കോട്

July 19, 2021, 2:46 pm

മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

Janayugom Online

മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും. കടകള്‍ തുറന്നെങ്കിലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് കച്ചവടക്കാരും പോലീസും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. മിഠായി തെരുവില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.

എന്നാല്‍, വഴിയോര കച്ചവടം തുടങ്ങിയാല്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാല്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കച്ചവടക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു.

നഗരത്തിലെ പല ഭാഗങ്ങളിലും വഴിയോര കച്ചവടം നടന്ന് വരുന്നുണ്ട്. അവിടെയൊന്നും കച്ചവടം നടത്താന്‍ തടസ്സമില്ല. എന്നാല്‍, മിഠായി തെരുവില്‍ വഴിയോര കച്ചവടം നടത്തിയാല്‍ ആളുകള്‍ കൂടുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. മിഠായി തെരുവിലേക്ക് സ്വഭാവികമായി വരുന്ന ആളുകള്‍ വഴിയോര കച്ചവടക്കാരില്‍നിന്നും സാധനങ്ങള്‍ വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
Eng­lish sum­ma­ry: Clash­es between street ven­dors and police on SM street
You may also like this video: