രാജസ്ഥാനില്‍ ഈദ് നമസ്‌കാരത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും ഏറ്റുമുട്ടലും. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം.
ജോദ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തിലേക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് രംഗത്തെത്തി.
ജോദ്പൂരിലെ മാർവാറിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തെ മാനിക്കുന്നതോടൊപ്പം, സമാധാനം നിലനിർത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ സഹകരിക്കാനും എല്ലാ കക്ഷികളോടും ഹൃദയസ്പർശിയായ അഭ്യർത്ഥന നടത്തുന്നു, അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയുണ്ടായ കല്ലേറിൽ നാല് പൊലീസുകാർ പരിക്കേറ്റു.
English Summary:Clashes break out between two groups during Eid prayers in Rajasthan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.