Wednesday
20 Mar 2019

ചേരിപ്പോരില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; നടപടിയെന്ന് ഭീഷണി

By: Web Desk | Tuesday 19 February 2019 10:57 AM IST


തിരുവനന്തപുരം: സംസ്ഥാനഘടകത്തിനുള്ളിലെ ചേരിപ്പോര് ബിജെപി കേന്ദ്ര നേതൃത്വത്തിനിടയില്‍ അതൃപ്തി. ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് നിലവില്‍ സര്‍വ്വ പരിധികളും ലംഘിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും അടങ്ങാത്ത വഴക്കുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന ഘടകത്തിന് ശക്തമായ മുന്നറിയുപ്പുമായി ദേശീയ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ നടപടിയുണ്ടാകും എന്ന സൂചനയാണ് കേന്ദ്രഘടകം നല്‍കുന്നത്. കേന്ദ്രത്തിനു നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലിയുള്ള പോര്, കമ്മിറ്റിയില്‍നിന്ന് ഒരുവിഭാഗം വിട്ടുനിന്നത് തുടങ്ങിയവ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന മുന്നറിയിപ്പ് നല്‍കുന്നതരത്തില്‍ അമിത് ഷാ പ്രതികരിച്ചതായാണ് സൂചന.

Related News