Web Desk

ശ്രീനഗര്‍

July 25, 2021, 9:33 am

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാസേന വധിച്ചു

Janayugom Online

ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ സേന ഭീകരനെ വധിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതേസമയം സുരക്ഷാ സേന പ്രദേശം വളഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിപ്പുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ ബന്ദിപ്പുര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ENGLISH SUMMARY:Clashes in Kash­mir; The ter­ror­ist was killed by the secu­ri­ty forces
You may also like this video