ഇന്ന് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ മൗക്കിന്റ്യൂ ഗ്രാമത്തില്‍ പൊലീസും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് 11 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് മേഘാലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
രാമകൃഷ്ണ മിഷന്റെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് എത്തിയ ഗ്രാമവാസികള്‍ ആ പ്രദേശം സ്പോര്‍ട്സ് ക്ലബിന്റേതാണെന്ന് ആരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഈസ്റ്റ് ഖാസി ഹില്‍സ് എസ്പി വിവേക് സയ്യിം പറഞ്ഞു.
നാട്ടുകാരെ മാറ്റാനായി പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.