October 1, 2023 Sunday

Related news

September 29, 2023
September 10, 2023
September 2, 2023
August 28, 2023
August 14, 2023
August 9, 2023
August 7, 2023
July 26, 2023
July 22, 2023
July 17, 2023

12ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ദുർമന്ത്രവാദം മൂലമെന്ന് കുടുംബം

Janayugom Webdesk
ഹൈദരാബാദ്
June 9, 2023 2:13 pm

ഹൈദരാബാദിൽ 12 ാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഭാരത് നഗറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി മരിച്ചത് ദുർ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് കുടുംബം ആരോപിച്ചു.

ഹൈദരാബാദിലെ കുൽസുംപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കഴിഞ്ഞ എട്ടു ദിവസമായി കുടുംബത്തിനെതിരെ ക്ഷുദ്രപൂജ നടക്കുന്നുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ദിവസവും രാവിലെ വീടിന്റെ ഗേറ്റിനു സമീപം നാരങ്ങയും വിളക്കുകളുമെല്ലാം കാണാറുണ്ട്. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. കുട്ടി മരിച്ച ദിവസവും ഇവ കണ്ടിരുന്നു. അതിനു പിറകെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്ഷുദ്ര പൂജ നടക്കുന്നത് സംബന്ധിച്ച് നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. കുടിടയെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയും ​പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish summary;Class 12 stu­dent com­mits sui­cide; The fam­i­ly said it was due to witchcraft

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.