12 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുടിച്ചു; അവസാനം അവശരായി റോഡിൽ

Janayugom Webdesk
പാലക്കാട്
September 28, 2024 10:00 am

പാലക്കാട് മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഏഴ് പേർ ഒന്നിച്ച് കുടിച്ചത്. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മംഗലം ഡാം പൊലീസെത്തി വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് വിദ്യാർഥികൾക്ക് ബോധം തെളിഞ്ഞിരുന്നു. 

ഒരു വിദ്യാർഥിക്ക് മൂന്ന് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.