സംസ്ഥാന മന്ത്രിമാര്‍ക്കുള്ള ത്രിദിന ഭരണ പരിശീലന പരിപാടി ഇന്ന് തുടങ്ങും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐ എം ജിയില്‍ പത്ത് സെഷനായിട്ടാണ് പരിപാടി.
സോഷ്യല്‍ മീഡിയയിലെ കെണിയും സാദ്ധ്യതകളുമുള്‍പ്പടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടാകും.ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.
ഭരണസംവിധാനത്തെക്കുറിച്ച് മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ വിശദീകരിക്കും.
ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് മന്ത്രിമാരോട് സംസാരിക്കും. ടീമിനെ നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഐ ഐ എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി ആശയവിനിമയം നടത്തും.
നാളെ രാവിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് സംസാരിക്കും. ശേഷം മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനം സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിംഗ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ദ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാ ഗോപാല്‍ സംസാരിക്കും.
മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഐ എം ജി ഡയറക്ടര്‍ കെ ജയകുമാര്‍ വിശദീകരിക്കും.
ഇ — ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് ബുധനാഴ്ച രാവിലെ നടക്കുന്ന സെഷനില്‍ കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിന് പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ് സംവദിക്കും. സോഷ്യല്‍ മീഡിയയിലെ അപകടങ്ങളും പുതിയ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന് സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.
English Summary: Classes for ministers will begin today and will be inaugurated by the Chief Minister
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.