നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ മറ്റൊരു കുട്ടിയുടെ കൂടി മൊഴി

Web Desk

കണ്ണൂര്‍

Posted on April 13, 2020, 5:43 pm

അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠി മൊഴി നൽകി. പ്രതിയായ പദ്മരാജൻ പലവട്ടം കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് സഹപാഠിയുടെ മൊഴി. മറ്റു അധ്യാപകരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെൺകുട്ടി പറഞ്ഞു. പ്രതിയായ പദ്മരാജൻ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൂടിയാണ്. മെഡിക്കൽ പരിശോധനയിലും പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായിട്ടുണ്ട്.

ENGLISH SUMMARY: class­mate of fourth stan­dard stu­dent gave state­ment against bjp back­ground teacher for assault­ing stu­dent

YOU MAY ALSO LIKE THIS VIDEO