Web Desk

തിരുവനന്തപുരം

February 03, 2021, 6:12 pm

പുത്തന്‍ കാല്‍വെയ്പ്; കയര്‍മേഖലയ്ക്ക് കരുത്തായി ക്ലേയ്സ് ആന്‍റ് സെറാമിക്സ് 

Janayugom Online

സംസ്ഥാന വ്യവസായ വകുപ്പ് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ കയർമേഖലയ്ക്ക് കരുത്തേകുന്ന ഒന്നാണ് ക്ലേയ്സ് ആൻറ് സെറാമിക്സ്. വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ് പൊതുമേഖലാ വ്യവസായ സ്ഥാപനം ക്ലേയ്സ് ആന്റ് സെറാമിക്സ്. ഇന്ന് സ്ഥാപനം വലിയ കുതിപ്പിലാണ്. വിവിധ മേഖലകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചാണ് നീങ്ങുന്നത്. സംസ്ഥാന വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഇടപെടലുകൾ സ്ഥാപനത്തിന്റെ വളർച്ച കാണിക്കുന്നു. തൊഴിൽ നൽകുവാനുള്ള പദ്ധതികളാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. പെട്രോൾ പമ്പിന് ശേഷം പഴയങ്ങാടിയിലും പുതുക്കൈയിലും ഇന്റഗ്രേറ്റഡ് കയർ കോംപ്ലക്സ് സ്ഥാപിച്ച് കയർ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കൽ  ഹൈടെക് കയർ ഡിഫൈബറിങ്ങ് യൂണിറ്റുകൾ സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഉടൻ ആരംഭിച്ച് ഫൈബർ നിർമ്മാണം തുടങ്ങുമെന്നും മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു

രണ്ട് യൂണിറ്റുകളിലായി ഒരുഷിഫ്റ്റിൽ 60, 000 തൊണ്ട് തല്ലാനാകും എന്നത് പുതിയ പദ്ധതിയുടെ മേൻമയാണ്. 30 പേർക്ക് നേരിട്ട് ജോലി ലഭ്യമാകുന്ന പദ്ധതി സ്ഥാപനത്തിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിക്കും. ഉൽപാദിപ്പിക്കുന്ന കയർ ഫൈബർ മുഴുവനായും കയർഫെഡ് വാങ്ങും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിൽ നിന്നാണ് പദ്ധതിയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ എത്തിച്ചത്.

16 കോടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇത് പൂർത്തിയാകുന്നതോടെ 100 പേർക്ക് അധികമായി തൊഴിൽ ലഭിക്കും. പദ്ധതിയെ രാജ്യത്തെ ഏറ്റവും വലിയ കയർ കോംപ്ലക്സായി മാറ്റുക എന്നും ലക്ഷ്യം വെക്കുന്നു. കയർ ഭൂവസ്ത്രം, ഗാർഡൻ നേഴ്സറി, കയർ ബ്രിക്കറ്റ്, വളം, ബെഡിന് ആവശ്യമായ ബെയർ ഷീറ്റ് എന്നിവയുടെ നിർമ്മാണം നടത്തി തെങ്ങ് കർഷകരെ കൂടി സഹായിക്കാനുതകുന്നതാണ് ഈ പൊതുമേഖലാ വ്യവസായ സ്ഥാപനത്തിന്റെ പദ്ധതി വിഭാവനം ചെയ്യുന്നത്.

വൈവിധ്യവൽക്കരണത്തിലൂടെയും ആധുനിക നവീകരണ പ്രവർത്തനങ്ങളിലൂടെയും സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങൾ വലിയ കുതിപ്പിലാണ്. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ക്ലേയ്സ് ആന്റ് സെറാമിക്സ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നേരത്തെ മാങ്ങാട്ടുപറമ്പിൽ ഐടി പാർക്കും തുറന്നിരുന്നതായും മന്ത്രി ഇ പി ഫെയ്സ് ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.

ENGLISH SUMMARY: Clays and Ceram­ics for Coir Sealing

YOU MAY ALSO LIKE THIS VIDEO