Web Desk

ഡൽഹി

February 03, 2020, 9:49 am

അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച്‌ മരിച്ചു

Janayugom Online

നഗരത്തിലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച് മരിച്ചു. ഡൽഹിയിലെ ഷഹ്ദരയിൽ ഞായറാഴ്ചയാണ് സംഭവം. രവിയെന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പം ഓവുചാൽ വൃത്തിയാക്കാനിറങ്ങിയ സഞ്ജയ് എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

15 അടി നീളമുള്ള ഓവുചാൽ വൃത്തിയാക്കാനായി സ്വകാര്യ കരാറുകാരനാണ് രവിയും സഞ്ജയും ഉൾപ്പെടെ അഞ്ചുപേരെ ഏർപ്പാടാക്കിയത്. ഡൽഹി വികസന അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശുചീകരണ നടപടികൾ നടത്തിയത്. എന്നാൽ വൃത്തിയാക്കാനിറങ്ങിയ ഇവർക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ല. രവിയാണ് അഴുക്കുചാലിലേക്ക് ആദ്യമിറങ്ങിയത്. ഏറെ നേരം കഴിഞ്ഞും ഇയാളെ കാണാതായതോടെ സഞ്ജയ് പിന്നാലെ ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry: cleanig work­er death

you may also like this video