September 28, 2022 Wednesday

യുവജനക്ഷേമ ബോര്‍ഡിന്റെ മഴക്കാലപൂര്‍വ ശുചീകരണ ക്യാംപെയ്ന്‍ തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
May 20, 2020 6:14 pm

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫിസില്‍ വൈസ് ചെയര്‍മാന്‍ പി.ബിജു നിര്‍വഹിച്ചു. യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ജില്ലാ കോ-ഓഡിനേറ്റര്‍ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍, യുവ ക്ലബുകള്‍, ജില്ലാ യുവജനകേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. പൊതു സ്ഥലങ്ങള്‍, ഓടകള്‍, കുടിവെള്ള സ്രോതസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോര്‍-ഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തു തലങ്ങളിലും ജില്ലാ യുവജനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലുമാണ് ശുചീകരണം നടക്കുക. ഇന്നു മുതല്‍ ജൂണ്‍ ഒന്നുവരെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മണ്‍സൂണ്‍ എത്തുന്നതിനു മുന്‍പ് സംസ്ഥാനം മുഴുവന്‍ ശുചീകരിക്കുകയാണ് ലക്ഷ്യം. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി.ബിജു അറിയിച്ചു.

Eng­lish Sum­ma­ry: clean­ing cam­paign by youth wel­fare board.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.