Web Desk

നെടുങ്കണ്ടം

January 12, 2021, 8:58 pm

കാലവസ്ഥ വ്യാതിയാനം ഏലം കര്‍ഷകര്‍ നട്ടംതിരിക്കുന്നു

Janayugom Online

കാലാവസ്ഥ വ്യാതിയാനം ഏലം കര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാവുന്നു. രാത്രിയില്‍ കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും പകല്‍ സമയത്തെ പൊള്ളുന്ന ചൂടും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയാകാവാന്‍ കാരണം. .ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ഏലയ്ക്ക ഉത്പാദിപ്പിക്കുന്ന ഉടുമ്പന്‍ചോലയില്‍ നൂറുകണക്കിന് ഏക്കര്‍ ഏലത്തോട്ടത്തിലെ കൃഷിയെയാണ് ഇതോടെ കരിഞ്ഞുണങ്ങല്‍ ബാധിച്ചിരിക്കുന്നത്. കനത്ത മഞ്ഞും വെയിലും നിമിത്തം ഇലകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങിയശേഷം തട്ടയും ഉണങ്ങി നിലംപതിക്കുകയാണ്. ചിമ്പും ശരവും പൂക്കളും കരിഞ്ഞുണങ്ങിയ നിലയിലാണ്. 

ഇത് ഏലം കര്‍ഷകരെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതിശൈത്യവും കടുത്ത വെയിലും മൂലം ഉടുമ്പന്‍ചോല, ചതുരംഗപ്പാറ, പാറത്തോട് മേഖലകളിലാണ് ഏലച്ചെടികള്‍ വ്യാപകമായ് കരിഞ്ഞുണങ്ങുന്നത്.ഏലക്കായ്ക്ക് താരതമ്യേന ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ കണ്‍മുന്നില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുന്നത്.ഏക്കറുകണക്കിന് ചെടികളാണ് ഇത്തവണത്തെ മഞ്ഞുവീഴ്ചയില്‍ കരിഞ്ഞുണങ്ങിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്.കൃഷി വകുപ്പും സ്‌പൈസസ് ബോര്‍ഡും ഇടപെട്ട് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രളയത്തില്‍ വന്‍ നാശം നേരിട്ട തോട്ടങ്ങളില്‍ ഇപ്പോഴത്തെ കൃഷിനാശം കര്‍ഷകര്‍ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ENGLISH SUMMARY:Climate change is affect­ing car­damom farmers
You may also like this video