28 March 2024, Thursday

ആഗോളതാപനവും ചൂടും: വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സാംക്രമിക രോഗങ്ങളുണ്ടാകുമെന്ന് പഠനം

Janayugom Webdesk
വാഷിങ്ടണ്‍
April 28, 2022 4:27 pm

കാലാവസ്ഥാ വ്യതിയാനം വരും വർഷങ്ങളിൽ കൂടുതല്‍ സാംക്രമിക ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍. പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിൽനിന്നാണ് രോഗവ്യാപനത്തിന് സാധ്യതയെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന സാംക്രമിക രോഗങ്ങളാണ് ഉണ്ടാകുകയെന്നും നേച്ചറിൽ പ്രസിദ്ധീകരിച്ച ഗവേഷണപഠനത്തില്‍ പറയുന്നു. 15,000 പുതിയ ക്രോസ്-സ്പീഷീസ് വൈറൽ ട്രാൻസ്മിഷനുകൾ 2070-ഓടെ സംഭവിക്കുമെന്നും ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.

വനനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വരും വര്‍ഷങ്ങള്‍ ചൂട് കൂടിയതായിരിക്കുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മൃഗങ്ങളില്‍ നിന്ന് വൈറസുകള്‍ പടര്‍ന്നേക്കാം. ആയിരക്കണക്കിന് വൈറസ് സ്പീഷീസുകൾക്ക് മനുഷ്യനെ ബാധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. വാഷിംഗ്ടണിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Eng­lish Sum­ma­ry: Cli­mate change; Stud­ies show that there will be more infec­tious dis­eases in the com­ing years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.