Web Desk

ന്യൂഡൽഹി

July 09, 2020, 10:46 am

ക്ലിനിക്കല്‍ പരീക്ഷണം നാളെ തുടങ്ങും

Janayugom Online

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നാളെ ആരംഭിക്കും. പട്‌ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുക.

ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധ സംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സി എം സിംഗ് പറഞ്ഞു.

100 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആറു മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരും. മൂന്ന് ഘട്ടങ്ങളാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്. ആദ്യഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷം മാത്രമേ പരീക്ഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയുള്ളു. വാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ENGLISH SUMMARY:clinical exper­i­ments starts tomorrow
You may also like this video