28 March 2024, Thursday

കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മള്‍മിനയുടെ പങ്കിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
കൊച്ചി
September 21, 2021 8:47 pm

ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജഗ്ദലെ ഹെല്‍ത്ത്കെയര്‍ തങ്ങളുടെ ഏറെ പ്രചാരമുള്ള ഹെല്‍ത്ത് ഡ്രിങ്കായ മള്‍മിനയെ കുറിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന മള്‍മിന സ്വാഭാവിക ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ ടെട്രാ പാക്കില്‍ ലഭ്യമായ പ്രതിരോധ ശേഷി കൂട്ടുന്ന ഏക ആന്റി ഓക്സിഡന്റ് റെഡി ടു ഡ്രിങ്കാണ്. ഈ പാനീയത്തിന്റെ അന്തര്‍ലീനമായ രോഗപ്രതിരോധ ശേഷി മറ്റ് ആരോഗ്യ പാനീയങ്ങള്‍ക്ക് ഒരു മികച്ച ബദലാണെന്ന് ഗവേഷണം തെളിയിച്ചു.

നിലവിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധ ആരോഗ്യത്തിനായി വഴികള്‍ തേടുകയാണ്. കോവിഡ് കേസുകളുടെ ആഗോള വര്‍ദ്ധനയോടെ, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ കമ്പനികള്‍ രോഗത്തിന് പ്രതിരോധവും രോഗശാന്തിയും കണ്ടെത്തുന്നതിനായി പര്യവേഷണം നടത്തുകയാണ്. 

നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ കുട്ടികളെ കൊറോണ വൈറസിന് വിധേയമാക്കുന്നതില്‍ ആശങ്കയുള്ള പല രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുള്ള അടിസ്ഥാന ആരോഗ്യ പരിപാലന പ്രോട്ടോക്കോളുകള്‍ വൈകിപ്പിക്കുകയോ മറികടക്കുകയോ ചെയ്തുകൊണ്ട് അവരെ അണുബാധയ്ക്ക് ഇരയാക്കുന്നുതിലേക്ക് തള്ളിവിടുകയാണ്.മഞ്ഞള്‍, കൊടവന്‍ പോലുള്ള ആയൂര്‍വേദ മരുന്നുകള്‍ മാങ്ങയുമായി ചേരുമ്പോള്‍ 7–14നും ഇടയിലുള്ള കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:Clinical study results on the role of mul­mi­na in enhanc­ing immu­ni­ty in chil­dren have been announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.