Web Desk

തൃശൂര്‍

April 20, 2021, 4:16 pm

കോവിഡ് വ്യാപനം: വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാൽ ഊരിലെ ആദിവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. 16 പേർക്കാണ് ഊരിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളും സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്.

ഇന്നുമുതൽ രാത്രികാല കർഫ്യൂ എർപ്പെടുത്തിയിരിക്കുന്നു. തീയറ്ററുകൾക്കും മാളുകൾക്കുമെല്ലാം വൈകിട്ട് ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി. വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിന് പുറമെ കാസർഗോഡ് ജില്ലയിലെ ബോക്കൽ ഫോർട്ട് അടക്കമുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച സാഹചര്യമാണ് നിലവിലുള്ളത്. തുറന്ന് പ്രവർത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

You may also like this video;