ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വസ്ത്ര വ്യാപാര മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി സഹായം വേണമെന്ന് റിപ്പോർട്ട്. കാർഷിക വൃത്തി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് വസ്ത്ര വ്യാപാര മേഖലയിലാണ്. 45 ദശലക്ഷം പേർ നേരിട്ടും 65 ദശലക്ഷം പേർ അല്ലാതെയും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ സാമ്പത്തിക മാന്ദ്യത്തെ തുടർന്നും നോട്ടു നിരോധനത്തെ തുടർന്നും ഈ മേഖല നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ലോക്ഡൗൺ കൂടി വന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് വസ്ത്രവ്യാപാര മേഖല വീണിരിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥ ഇപ്പോൾ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ ലോകത്തിന്റെ പല കോണുകളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും മോശമായ സ്ഥിതിയിലാണെന്നാണ് സൂചന. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം വലിയ പ്രതിസന്ധികള്‍ ഉയർത്തുന്നതോടെ ലോക രാജ്യങ്ങൾ അവരുടെ വ്യാവസായിക മേഖലയെ സംരക്ഷിക്കാൻ നിരവധി പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ചില്ലറ വില്പന രംഗത്തെ ഭീമനായ മാസിസ് തങ്ങളുടെ 1,30,000 ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നൽകുമെന്ന് പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടീഷ് ആഡംബര ബ്രാൻഡ് ആയ ബർബെറി വില്പനയിൽ 70 ശതമാനം മുതൽ 80 ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കുന്നതായാണ് പറയുന്നത്.
you may also like this video;
എന്നാൽ മൂന്നാഴ്ചത്തെ ലോക്ഡൗൺ കാലാവധി കഴിയുമ്പോൾ ഇന്ത്യയിലെ വസ്ത്രവ്യാപാര രംഗം വലിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങും. കയറ്റുമതിയ്ക്കായുള്ള അനേകം ഓർഡറുകൾ ഇതിനോടകം റദ്ദായി. അതുകൊണ്ടു തന്നെ വസ്ത്ര വ്യാപാര മേഖലയെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സർക്കാർ ധനസഹായം തീർത്തും വേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വേതന പിന്തുണ, ജിഎസ്ടി റീഫണ്ട്, കയറ്റുമതി മേഖലയ്ക്ക് പ്രത്യേക ആനുകൂല്യ പാക്കേജ്, ജിഎസ്ടി ഇളവുകൾ എന്നിവ നൽകി ഈ മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനാകുമെന്നാണ് ടെക്സ്റ്റയിൽ ഡിസൈനറും, ഫാഷൻ റീട്ടെയിൽ ബിസിനസുകാരനുമായ കെ രാധാരാമൻ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.