16 April 2024, Tuesday

Related news

February 9, 2024
February 6, 2024
February 6, 2024
January 15, 2024
November 22, 2023
November 21, 2023
August 18, 2023
August 17, 2023
August 4, 2023
May 27, 2023

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2021 11:23 am

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ മരണം 47 ആയി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇനിയും നിരവധിയാളുകളെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ശക്തമായ മഴയാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്.

നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാളില്‍ മാത്രം 25 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഴ ശക്തമാകുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറിലേറെ പേരാണ് നൈനിറ്റാളില്‍ കുടുങ്ങിയിരിക്കുന്നത്. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നാനക് സാഗര്‍ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു. രാംനഗര്‍ റാണി കെട്ട് റൂട്ടിലെ ലെമണ്‍ ട്രീ റിസോട്ടില്‍ കുടുങ്ങിയ 100 പേരെ രക്ഷപ്പെടുത്തി. രുദ്രനാഥില്‍ കുടുങ്ങിയ കൊല്‍ക്കത്ത സ്വദേശികളായ പത്ത് പേരെയും രക്ഷപ്പെടുത്തി.

പൊലിസ്, എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമ സേനയും മൂന്ന് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.. ആയിരത്തോളം പേരെ ഉത്തരാഖണ്ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു.

ഉത്തരാഖണ്ഡിലെ സാഹചര്യം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിലയിരുത്തി. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 23 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ മഴയ്ക്ക് കാരണം.

Eng­lish Sum­ma­ry : cloud burst death toll in uttarkhand

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.