23 June 2024, Sunday

Related news

June 5, 2024
May 23, 2024
May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024

സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കല്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 9, 2021 10:35 pm

സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോപകാരപ്രദമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുന്നതിന് ഇ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കൽ, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യു പോർട്ടലിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കംകുറിച്ചിരുന്നു. നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ സംവിധാനത്തിന്റെ വിവിധ വശങ്ങൾ പഠിച്ചശേഷമാണ് ഓൺലൈൻ സേവനങ്ങൾ മൊബൈൽ ആപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:CM aims to bring ser­vices door-to-door
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.