Web Desk

തിരുവനന്തപുരം

October 27, 2020, 12:41 pm

പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Janayugom Online

കേരളത്തില്‍ പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. 

കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് സര്‍ക്കാര്‍ നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പ്രത്യേക സ്ഥാനമുണ്ട്. പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും സംവിധാനം ഒരുക്കും. ശീതികരിച്ച സംഭരണ കേന്ദ്രങ്ങള്‍ക്കൊപ്പം സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി വഴി വിറ്റഴിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:CM announces base prices for 16 vegetables
You may also like this video