29 March 2024, Friday

Related news

August 15, 2022
June 28, 2022
June 16, 2022
February 24, 2022
February 21, 2022
January 26, 2022
December 12, 2021
November 29, 2021
November 18, 2021
November 1, 2021

നര്‍ക്കോട്ടിക്ക് ജിഹാദില്‍ മുഖ്യമന്ത്രി; ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിക്കാത്ത പദപ്രയോഗം

Janayugom Webdesk
പാലക്കാട്
September 21, 2021 10:45 pm

നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗം ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസമൂഹത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വസ്തുതാപരമായി മനസിലാക്കി വേണം വാക്കുകൾ ഉപയോഗിക്കേണ്ടത്. നർക്കോട്ടിക് ജിഹാദ് എന്ന പദം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലായിരുന്നു, പ്രസ്താവന നിർഭാഗ്യകരവുമാണ്. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പമല്ലെന്നും കേരളം മതനിരപേക്ഷതയുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു. 

ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. രാജ്യത്തെ കോടതികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്, കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഐ (എം) പെരുവെമ്പ്‌ ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മയക്കുമരുന്ന്‌ വ്യാപനം തടയാന്‍ കര്‍ശന നടപടിയുണ്ടാകും. എന്നാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം തടയും. ലൗ ജിഹാദില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. ആളെ കൂട്ടാനായി ചിലര്‍ ഓടി നടക്കുന്നുണ്ട്‌. അവരെ കണ്ട് ഭ്രമിക്കരുത്‌. ഇത്തരക്കാരുടെ ലക്ഷ്യം വേറെയാണ്. കേരളത്തിലെ മതനിരപേക്ഷതയിൽ വിറളിപൂണ്ട വർഗീയവാദികൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നു. രാജ്യത്ത്‌ പല കോൺഗ്രസ്‌ നേതാക്കളും ബിജെപിയിലേക്ക്‌ മാറി. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്‌ അടിയറവ്‌ വച്ചതിനാലാണ് ഈ കൂറുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
eng­lish summary;CM in nar­cotics jihad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.