വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന കോവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുഎസ്, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഓരോ രാജ്യങ്ങളിലെയും ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് അസോസിയേഷന് ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകുന്നതാണ്.
English summary: CM inaugurate the covid international panel discussion.
you may also like this video;