Web Desk

കൊച്ചി

January 09, 2021, 10:54 am

വൈറ്റില മേല്‍പ്പാല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Janayugom Online

സംസ്ഥാനത്തെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷന്‍ നിര്‍മ്മിച്ച മേല്‍പ്പാലങ്ങളില്‍ വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 11 മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നടന്നത്.ചടങ്ങില്‍ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ്‌ ഈ പാലങ്ങൾ നാടിനായി സമർപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനങ്ങൾ വിശ്വാസമർപ്പിച്ച സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന്‌ സമർപ്പിക്കാനായതിലുമാണ്‌ സന്തോഷവും അഭിമാനവും. ഏറെ തിരക്കേറിയ ഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ്‌ വൈറ്റില. മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിൽ മേൽപ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്‌. 

വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌. 78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു. എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഇരുപാലങ്ങളും നിർമിച്ചത്‌. 

eng­lish sum­ma­ry : CM inau­gu­rat­ed the Vyt­ti­la flyover
you may also like this video