19 April 2024, Friday

Related news

February 28, 2024
February 13, 2024
January 28, 2024
January 26, 2024
January 10, 2024
January 2, 2024
December 31, 2023
December 15, 2023
December 13, 2023
December 6, 2023

ഞങ്ങള്‍ കൊണ്ടുവന്ന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു: ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2022 11:24 am

സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മെട്രോ ട്രെയിന്‍, മെട്രോ സ്‌റ്റേഷന്‍ പദ്ധതികള്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സര്‍ക്കാറാണ് ഉദ്ഘാടനം ചെയ്തതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണ നേട്ടത്തിന്റെ ക്രെഡിറ്റ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ തട്ടിയെടുത്തെന്നും അഖിലേഷ് പറഞ്ഞു.

എസ്പി സര്‍ക്കാര്‍ നിര്‍മ്മിച്ച മെട്രോമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതേയുള്ളൂ, ആദിത്യനാഥിനെ പരാമര്‍ശിച്ച് അഖിലേഷ് പറഞ്ഞു.ബിജെപി സര്‍ക്കാരിന് കീഴില്‍ കര്‍ഷകരും വിദ്യാര്‍ഥികളും വ്യവസായികളും നേരിട്ട ബുദ്ധിമുട്ടുകള്‍ കാരണം അവര്‍ ആത്മഹത്യ ചെയ്തു. 

എസ്പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകില്ല,അഖിലേഷ് പറഞ്ഞു.ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിച്ചത്. 

തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.

Eng­lish Sum­ma­ry: CM inau­gu­rates projects we have brought: Akhilesh Yadav mocks Adityanath

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.