Web Desk

തിരുവനന്തപുരം

January 01, 2021, 7:45 pm

ഇനി മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍; പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Janayugom Online

പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി മുതല്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സര്‍ക്കാര്‍ സേവനം വീടുകളിലെത്തും. വയോധികര്‍ക്കായി ജനുവരി 10 ന് അഞ്ച് സേവനങ്ങള്‍ വിജ്ഞാപനം ചെയ്യും. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കുന്നതിന് വേണ്ടി പ്രത്യേക പരിപാടി തു‍ടങ്ങും.

സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് അനുവദിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുളള കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം.

ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും. അഴിമതി മുക്ത കേരളം പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അഴിമതിയെ കുറിച്ച് രഹസ്യമായി വിവരം നല്‍കാൻ പ്രത്യേക അതോറിറ്റിയെ രൂപീകരിക്കും. വിവരം നല്‍ക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തു വരില്ല. വിവരം അറിയിക്കുന്നതിനായി ഓഫീസുകളില്‍ പോകേണ്ടതുമില്ല.

പരിസ്ഥിതി സൗഹൃദ വീടു നിര്‍മാണത്തിന് കെട്ടിടനികുതിയില്‍ ഗ്രീൻ റിബേറ്റ്.

ഡിജിറ്റല്‍ മീഡിയ സാക്ഷരതാപദ്ധതി; സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുളള വ്യാജ പ്രചരണം തിരിച്ചറിയാൻ പരിശീലനം. സത്യമേവ ജയതേ എന്ന പേരില്‍ സ്കൂളുകളിലും കോളേജുകളിലുപം ഡിജിറ്റല്‍ മീഡിയ സാക്ഷരത പരിപാടി സംഘടിപ്പിക്കും.

ENGLISH SUMMARY: cm launch­es 10 new pro­grammes in new year

YOU MAY ALSO LIKE THIS VIDEO