20 April 2024, Saturday

Related news

April 17, 2024
January 23, 2024
January 22, 2024
September 21, 2023
September 4, 2023
April 24, 2023
February 2, 2023
November 9, 2022
November 6, 2022
October 28, 2022

പ്രത്യേക ഗതാഗത നിയന്ത്രണം വേണ്ട; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സ്റ്റാലിന്‍

Janayugom Webdesk
ചെന്നൈ
October 10, 2021 5:28 pm

അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറച്ചു. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളെ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണം ആവശ്യമില്ലെന്നും സ്റ്റാലിന്‍ വിശദമാക്കി.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനാണ് നടപടി. 

ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ ഉണ്ടാകുക.
നേരത്തെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാലിത് കര്‍ശനമായി പാലിച്ചിരുന്നില്ല. അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

Eng­lish Sum­ma­ry : CM Mk stal­in reduces num­ber of escort vehicles

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.