Web Desk

തിരുവനന്തപുരം

November 16, 2020, 8:18 pm

കിഫ്ബി വന്നപ്പോൾ പരിഹസിച്ചവരുണ്ട്; തകർക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Janayugom Online

കിഫ്ബി വന്നപ്പോള്‍ അതിനെ പരിഹസിച്ചവരുണ്ടെന്നും എന്നാലത് യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെ തകര്‍ക്കാനുളള ശ്രമവുമായി ആരെങ്കിലും വന്നാല്‍ നിന്നു കൊടുക്കാനാവില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനുളളതാണത്. അതിനാല്‍ എന്തിനാതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്കൂളുകളും ആശുപത്രികളും നന്നായപ്പോള്‍ നാട് സന്തോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടങ്ങളില്‍ അസ്വസ്ഥരാകുന്നത് വികലമായ മനസുകള്‍ മാത്രമാണ്. കെ ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിക്ക് പാര പണിയുന്നത് പ്രത്യേക താല്‍പര്യക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍, വികസന പ്രതീക്ഷ നിറവേറ്റാൻ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു. വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാര്‍ഗം എന്നാലോചിച്ചു. നിലവില്‍ കിഫ്ബി എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപൂലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞത്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY: CM ON KIIFBI

YOU MAY ALSO LIKE THIS VIDEO