19 April 2024, Friday

Related news

December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023
September 6, 2023
September 1, 2023
August 31, 2023

പ്രതിപക്ഷത്തില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്നത് ഒരുമിപ്പിക്കാനുതകുന്ന വാക്കുകൾ: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം‍
August 28, 2021 9:16 pm

മഹാമാരിയെ നേരിടുമ്പോള്‍ സങ്കൂചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് അകറ്റാനല്ല, ഒന്നിക്കാനും ഒരുമിപ്പിക്കാനും ഉതകുന്ന വാക്കുകളാണ് പ്രതിപക്ഷത്തില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുകയെന്ന ഒറ്റ ഉദ്ദേശ്യമാണ് പ്രതിപക്ഷത്തിനുള്ളത്. നിര്‍ഭാഗ്യകരമായ വിമര്‍ശനങ്ങളാണ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധം നാടാകെ നടത്തുന്നതാണ്. അതില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ല. കഴിയാവുന്നത്ര എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിപ്പച്ചെറുപ്പമല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വോളന്റിയര്‍മാരുമടക്കം എല്ലാവരും ഒന്നേ മുക്കാല്‍ വര്‍ഷമായി പങ്കെടുത്തു വരികയാണ്. ഇനിയുമത് തുടരണമെന്നതാണ് കാണുന്നത്. പ്രതിപക്ഷത്തിനും ഇതിന്റെ ഭാഗമായി പങ്ക് വഹിക്കാനാകും.

ഓക്സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങളില്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ സംസ്ഥാനത്ത് ആർക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങൾക്ക് മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേടും ആർക്കും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ഫലമായുണ്ടായ വ്യത്യാസം ലോകം കണ്ടറിഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; cm on press meet statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.