സംസ്ഥാനത്ത് കോവിഡ് ആശങ്ക വേണ്ടെന്നും ഭീതിയുടെ സാഹചര്യം നിലനിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ സി മൊയ്തീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളുടേയും ദിവസേനയുള്ള മോണിറ്ററിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജാഗ്രതയുടെ കാര്യത്തിൽ പിഴവുകളുണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകുി.
ചെറിയ പിഴവ് പോലും ഇപ്പോഴത്തെ സ്ഥിതി വഷളാക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ അതീവ ജാഗ്രതയോടെ ഇടപെടണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. ഓഫീസുകൾ പൊതുസ്ഥലങ്ങൾ, ബസ്സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങൾ നല്ല രീതിയിൽ ശുചീകരണം ഉറപ്പുവരുത്തണം. ആറ്റുകാൽ പൊങ്കാലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സമാനമായി മറ്റിടങ്ങളിലും പ്രവർത്തനങ്ങൾ വേണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകളിൽ ഒറ്റപ്പെടലും ഭീതിയും ഒഴുവാക്കുന്നതിനായി ക്വാറന്റൈൻ എന്ന വാക്കിന് പകരം കെയർ ഹോം എന്ന വാക്ക് ഉപയോഗിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Updating.….
English Summary: CM on video conference
You may also like this video