September 28, 2022 Wednesday

Related news

January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021
August 28, 2021

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കോവിഡ്19, ഒരാള്‍ക്ക് രോഗമുക്തി

Janayugom Webdesk
തിരുവനന്തപുരം
May 13, 2020 6:07 pm

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കും വയനാട് പാലക്കാട് രണ്ട് പേര്‍ക്ക് വീതവും കോട്ടയം കോഴിക്കോട് കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 4 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 2 പേര്‍ ഹോട്ട്സ്പോട്ടായ ചെന്നൈയില്‍ നിന്ന് എത്തിയതുമാണ്. കൊല്ലം ജില്ലയിലുള്ള ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

വയനാട് രോഗം ബാധിച്ചവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും ഇതിനോടകം പത്ത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നിലവില്‍ 41 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. വിവിധ ജില്ലകളിലായി 34447 പേര്‍ നിരീക്ഷണത്തിലുമാണ്. ഇതില്‍ 33953 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 168 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

39380 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇത് വരെ 490 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ 34 ഹോട്ട് സ്പോട്ടുകളുണ്ട്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഒന്നും തന്നെയില്ല.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.