20 April 2024, Saturday

Related news

February 18, 2024
February 2, 2024
January 15, 2024
December 30, 2023
December 15, 2023
November 17, 2023
October 10, 2023
October 7, 2023
October 4, 2023
September 19, 2023

നോക്കുകൂലി സാമൂഹിക വിരുദ്ധം, ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 25, 2021 10:19 pm

നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി ഒരു സംഘടിത തൊഴിലാളി യൂണിയനും അനുകൂലിക്കുന്നില്ല. ആരെങ്കിലും അത്തരം നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണരുത്. നോക്കുകൂലിക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കുന്നതിൽ യാതൊരു അലംഭാവവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

കോവിഡ് മരണത്തില്‍ പുതിയ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള വ്യത്യാസങ്ങള്‍ വരും. ഓണ്‍ലൈനിലൂടെ തന്നെ തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കും. എല്ലാ വിഭാഗങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കും. കോവിഡ് മരണത്തെ സംബന്ധിച്ച് നിലവില്‍ പരാതികളൊന്നും തന്നെയില്ല. പരാതികളുണ്ടെങ്കില്‍ പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പിനും സര്‍ക്കാരിനും യാതൊരു മടിയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനത്തില്‍ കുട്ടികള്‍ക്ക് വിഷമം വരാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കും. ട്രെയിന്‍, വിമാനയാത്രകളിലെ വിഷമതകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry :cm pinarayi vijayan on look wages 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.