August 14, 2022 Sunday

Related news

August 2, 2022
August 2, 2022
July 29, 2022
July 26, 2022
July 22, 2022
June 13, 2022
June 7, 2022
May 31, 2022
April 14, 2022
April 6, 2022

സംവരണേതര സമുദായങ്ങളിലെ സാമ്പത്തിക സംവരണം: വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 29, 2021 10:12 pm

സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും 10 ശതമാനം സംവരണവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി. 

സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ഒരു മാസത്തിനുള്ളിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. സർക്കാർ നിലവിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 

കോടതി നിർദ്ദേശാനുസരണം ഇഡബ്ള്യുഎസ് സംവരണത്തിന് അർഹരായ സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് നേരത്തെ തന്നെ തുടങ്ങിയ നടപടികളുടെ തുടർച്ചയാണ്. ഈ ലിസ്റ്റിൽ സംവരണത്തിന് അർഹരായ ഏതെങ്കിലും വിഭാഗം ഒഴിച്ച് നിർത്തപ്പെടും എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. ഈ സാഹചര്യത്തിൽ ഒരു പ്രമുഖ പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന ഒരു വ്യാജ വാർത്ത തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സമൂഹത്തിൽ സംശയങ്ങൾ വളർത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിൽ. ലിസ്റ്റ് വരുമ്പോൾ ഈ ആശങ്കകൾ എല്ലാം അസ്ഥാനത്തായിരുന്നു എന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് മനസ്സിലാകും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry : CM says dont believe in fake news

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.