Web Desk

തിരുവനന്തപുരം:

October 26, 2020, 9:08 pm

സംസ്ഥാനത്തെ സവാള വില വർദ്ധന നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ: മുഖ്യമന്ത്രി

Janayugom Online

കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതി വഴി തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ സംഭരണ കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കാൻ സംസ്ഥാന സർക്കാർ ഏജൻസികൾക്ക് കൂടി അനുമതി അഭ്യർഥിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്നും 1800 ടൺ വലിയ ഉള്ളി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സവാള വില വർദ്ധന നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ നടത്താൻ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ്, കൃഷി വകുപ്പ്, സഹകരണ വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ, എന്ന പ്രകാരമാണ് നാഫെഡിൽ നിന്നും സവാള വാങ്ങുക. വിപണിയിൽ നവംബർ ആദ്യവാരം മുതൽ ഇത് വിതരണം തുടങ്ങും. നവംബർ മൂന്നോടെ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: cm press meet 27-10-2020

YOU MAY ALSO LIKE THIS VIDEO