October 1, 2022 Saturday

Related news

July 10, 2021
June 29, 2021
June 26, 2021
March 8, 2021
March 6, 2021
February 17, 2021
February 13, 2021
February 4, 2021
February 3, 2021
January 29, 2021

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല, പുതിയ ഒരു ഹോട്ട്സ്പോട്ട് കൂടി

Janayugom Webdesk
തിരുവനന്തപുരം
May 17, 2020 5:07 pm

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തി ഇല്ല. മലപ്പുറം 4, പാലക്കാട് 2, കോഴിക്കോട് 2, കണ്ണൂര്‍ 2, കൊല്ലം, എറണാകുളം, കാസര്‍കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും പത്തുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴു പേര്‍ തമിഴ്നാട്ടില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. 101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 497 പേരാണ് ഇതു വരെ കോവിഡ് ബാധയില്‍ നിന്നും മുക്തി നേടിയത്.

വിവിധ ജില്ലകളിലായി 62,529 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 159 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45,027 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഇന്ന് ഹോട്ട് സ്പോട്ട്  പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 23 ആയി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.