Web Desk

തിരുവനന്തപുരം

July 10, 2021, 6:29 pm

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നില്ല; മുഖ്യമന്ത്രി

Janayugom Online

കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനന്തമായി ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണെന്നും ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങിയിട്ടും കേരളത്തിൽ രോഗവ്യാപനം കുറയാത്തതില്‍ പലര്‍ക്കു ആശങ്കയുണ്ട്. ഇതിൽഅമിതമായി ഭയപ്പെടേണ്ട കാര്യമില്ല. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗം മാര്‍ച്ച് മധ്യത്തിലാണ് ആരംഭിച്ചത്. എന്നാല്‍ കേരളത്തിൽ മെയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish summary:CM press meet updates
You may also like this video: