December 5, 2022 Monday

Related news

December 5, 2022
December 3, 2022
December 3, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
November 28, 2022
November 26, 2022
November 26, 2022

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരം; വികസന പദ്ധതികൾക്ക് കേന്ദ്രം പിന്തുണ ഉറപ്പ് നൽകിയെന്നു മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2021 6:42 pm

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നു എൽഡിഎഫ് സ‍ർക്കാരിന്റെ അധികാര തുട‍ർച്ചയെ പ്രധാനമന്ത്രി അനുമോദിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാൻ വന്നപ്പോൾ ​ഗെയിൽ പൈപ്പ് ലൈൻ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂർത്തിയായ കാര്യം ഇക്കുറി ഞാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

കേരളത്തിന്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ വിശദമായി അതേക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സിൻ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ദീ‍ർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകർച്ച വ്യാധികൾ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോ​ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Eng­lish sum­ma­ry: CM press meet updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.