കസ്റ്റഡിമരണം ദൗർഭാഗ്യകരമെന്നും മൂന്നാംമുറ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

Web Desk
Posted on April 24, 2018, 12:24 pm

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി.  മൂന്നാംമുറ അനുവദിക്കില്ല.  ഇനിയും പോലീസുകാർക്കു പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കും.  അന്വേഷണം ഫലപ്രദമായാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മനുഷ്യാവകാശകമ്മീഷൻ കമ്മീഷന്റെ പണിചെയ്താൽ മതി. സോഷ്യൽമീഡിയയിൽ ചിലർ തോന്നിയതുപോലെ വികാര പ്രകടനം നടത്താറുണ്ട്. അതുപോലെയാണ് കമ്മീഷന്റെ ചില പ്രസ്താവനകൾ.

ലീഗയുടെ മരണം സംബന്ധിച്ച അന്വേഷണം ഫലപ്രദമാണ്.  ലേഖയുടെ സാഹോദരിയെ കണ്ടില്ലെന്ന ആരോപണം ശരിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വേണ്ടകാര്യങ്ങൾ ചെയ്തിട്ടുണ്ട്.