December 3, 2022 Saturday

Related news

December 3, 2022
December 1, 2022
November 28, 2022
November 26, 2022
November 24, 2022
November 18, 2022
November 14, 2022
November 8, 2022
November 6, 2022
October 26, 2022

കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 29, 2021 8:12 pm

കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ തെറ്റായ കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഏത് രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നവരെന്നത് സര്‍ക്കാരിന് പ്രശ്നമല്ല. കുറ്റത്തിന്റെ ഗൗരവത്തിനുസരിച്ച നടപടിയാണ് സര്‍ക്കാരിനുള്ളത്. അധികാരം ഫലപ്രദമായി ഉപയോഗിച്ച് ശക്തമായ നിലപാട് സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. ചില കാര്യങ്ങളില്‍ നിയമപരമായ പ്രയാസങ്ങളുണ്ട്. സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപരമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്വര്‍ണക്കടത്ത് വിവാദത്തെ സംബന്ധിച്ച ചോദ്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

പാര്‍ട്ടിക്കകത്ത് നിന്ന് തെറ്റ് ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയല്ല സിപിഐ(എം) പാര്‍ട്ടിക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളുടെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ പോസ്റ്റ് ഇടുന്നവര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളാകണമെന്നില്ല. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി വക്രീകരിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ എന്തെങ്കിലും വീഴ്ച ചൂണ്ടിക്കാണിക്കാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Eng­lish sum­ma­ry: Cm press meet updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.