December 2, 2022 Friday

Related news

December 2, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022
November 29, 2022
November 29, 2022
November 29, 2022

ട്രിപ്പിൾ ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 17, 2021 6:29 pm

സംസ്ഥാനത്ത് കോവിഡ് അതിവേഗ വ്യാപനത്തിനു സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങൾ കൂടിയേതീരുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയർ ഷോപ്പുകളും തുറന്നു പ്രവർത്തിക്കാം.

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. പൂര്‍ണമായും കോവിഡ് മാനദണ്ഢം പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ബ്യൂട്ടി പാര്‍ലറുകള്‍ ഹെയര്‍ സ്റ്റെെലിങ്ങിനായി തുറക്കാം. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ സിനിമ ഷൂട്ടിങ്ങിനും അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സിൻ വിതരണത്തിൽ കേരളം മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. 60–70 ശതമാനം പേർക്ക് വാക്സിൻ നൽകാൻ 23 മാസമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish sum­ma­ry: CM Press meet updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.